കടുവയുടെ ആക്രമണത്തിൽ ദൗത്യസംഘത്തിന് പരിക്ക്
വയനാട്ടിലെ മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആർആർടി അംഗത്തിന് പരിക്ക്. പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയ നരഭോജികടുവയെ പിടികൂടാനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ദൗത്യസംഘത്തിനുനേരെ കടുവയുടെ ആക്രമണം ഉണ്ടായത്. ജയസൂര്യ എന്ന അംഗത്തിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എട്ട് പേർ അടങ്ങുന്ന സംഘങ്ങളായാണ് ഈ മേഘലയിൽ തെരച്ചിൽ നടത്തിയിരുന്നത്. ഇയാളുടെ കൈയിൽ കടുവ മാന്തുകയായിരുന്നു. കടുവയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കടുവ ഈ മേഖലയിൽ തുടരുന്നതായാണ് വിവരം.
edgttrde