മദ്യത്തിന് നാളെ മുതൽ വില കൂടും
തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വർധിപ്പിച്ചതിനാലാണിത്. ചില ബ്രാൻഡ് മദ്യത്തിന് മാത്രമാണ് വില വർധന. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി. വില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
10 രൂപ മുതൽ 50 രൂപ വരെയാണ് വർധിക്കുക. ശരാശരി 10% വിലവർധന ഒരു കുപ്പിയിലുണ്ടാകും. ബവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ലീറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി. നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും.
sedfdgsfgsgs