ഡ്രൈവിങ്ങ് ടെസ്റ്റ് ക്യാമറയിൽ ചിത്രീകരിക്കും; ലൈസൻസ് വിതരണം സ്പോട്ടിൽ; മന്ത്രി കെ ബി ഗണേഷ്‌കുമാർ


സംസ്ഥാനത്ത് ഡ്രൈവിങ്ങ് ടെസ്റ്റിൽ ഉടൻ മാറ്റം വരുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഡ്രൈവിങ്ങ് ടെസ്റ്റ് ക്യാമറയിൽ ചിത്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. KSRTCയിൽ 90 % ജീവനക്കാർ നല്ലതാണ്. ഒരു 4 % പ്രശ്നക്കാരാണ് അവരാണ് ആളുകളോട് മോശമായി പെരുമാറുന്നതും, അപകടം ഉണ്ടാക്കുന്നതും. സൂപ്പർഫാസ്റ്റ് KSRTC ബസ്സുകൾ AC ആക്കുക എന്നതാണ് ലക്ഷ്യം. ചാർജ് വർദ്ധനവ് ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

ട്രൈയൽ ഉടൻ ആരംഭിക്കും. വിജയിച്ചാൽ ഉടൻ പ്രാബല്യത്തിൽ വരും. ആൻഡ്രോയിഡ് ടിക്കറ്റ് മിഷൻ ഉടൻ ആരംഭിക്കും. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. KSRTC ക്ക് പുതിയ ആപ്പ് ഉടൻ വരും. ബസ്സിൻ്റെ സഞ്ചാര പാത തിരിച്ച് അറിയുന്ന രീതിയിലാണ് പദ്ധതി.
ട്രെയിൻ ആപ്പുകൾക്ക് സമാനമായ രീതിയിലാണ് ആപ്പ്. ബസ്സ് സ്റ്റേഷൻ നവീകരം ഉടൻ ഉണ്ടാകും. KSRTC സ്റ്റാൻ്റുകളിലെ ബാത്ത് റൂം മുഴുവൻ ക്ലീനിങ്ങ് ഉടൻ. ഭക്ഷണ വിതരണം ആരംഭിക്കാനുള്ള പദ്ധതി തയ്യാർ. സുലഭം എന്ന ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

KSRTC യിൽ ഒന്നാം തീയതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി ശബള വിതരണം ആരംഭിക്കും. 8 വർഷത്തിനിടയിൽ 10,000 കോടിയാണ് KSRTCക്ക് സർക്കാർ നൽകിയത്. ശമ്പളത്തെക്കാൾ ‘ കൂടുതൽ പെൻഷനാണ് നൽകുന്നത്. KSRTC യുടെ നഷ്ട്ടം കുറഞ്ഞു. KSRTC യിൽ മൂന്ന് മാസം കൊണ്ട് പൂർണമായും കമ്പ്യൂട്ടർ വൽക്കരണം നടക്കും. 5 ദിവസത്തിൽ അധികം ഒരു ഫയൽ വെക്കാൻ സാധിക്കില്ല. ഉടൻ തീർപ്പാക്കാനും നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

article-image

KM,LJHKN JK

You might also like

Most Viewed