സ്കൂൾ പരീക്ഷാ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോണിന് വിലക്ക്
സ്കൂൾ പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർക്ക് മൊബൈൽ ഫോണിന് വിലക്ക് . സൈലന്‍റ് മോഡിലോ സ്വിച്ച് ഓഫ് ചെയ്തോ ഫോൺ കൊണ്ടുവരരുതെന്നും അധ്യാകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറത്തിറക്കി. ഫോണുകള്‍ സ്റ്റാഫ്‌റൂമുകളില്‍ വച്ച ശേഷമേ പരീക്ഷാ ഹാളിലേക്ക് എത്താവൂ എന്നാണ് നിര്‍ദേശം. പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് ഉണ്ടെന്ന ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരമാണ് നടപടി.
egwerfdfttfere