സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഇല്ല, സമവായത്തിലൂടെ തീരുമാനിക്കും: കെ സുരേന്ദ്രൻ
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഇല്ലെന്നും സമവായത്തിലൂടെ അധ്യക്ഷനെ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജില്ലാ അധ്യക്ഷന്മാരെ 27ന് പ്രഖ്യാപിക്കും. മഹിളകൾ, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുൾപ്പടെ ജില്ലാ അധ്യക്ഷന്മാർ ഉണ്ടാകും. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മഹിളയെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടവർ തീരുമാനിക്കുമെന്ന് സുരേന്ദ്രൻ മറുപടി നൽകി. സിപിഐഎമ്മിന് എത്ര മഹിളാ ജില്ലാ സെക്രട്ടറിമാർ ഉണ്ടെന്നു അദ്ദേഹം ചോദിച്ചു. ആരിഫ് മുഹമ്മദ് ഖാൻ വന്ന ആദ്യ സമയങ്ങളിലും മുഖ്യമന്ത്രി രാജ്ഭവനിൽ പോയി ചായ കുടിച്ചിട്ടൊക്കെയുണ്ട്. ചായ കുടിച്ചത് കൊണ്ട് വൈസ് ചാൻസലർമാരെ തിരുകി കയറ്റാമെന്ന് ആരും കരുതണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി ആരോപണങ്ങളിൽ നൽകുന്നത് ലജ്ജാകരമായ മറുപടികൾ. ബ്രൂവറി , PPE കിറ്റ് എന്നിവയിൽ യാതൊരു ലജ്ജയുമില്ലാതെ അഴിമതിയെ ന്യായീകരിക്കുന്നു. PPE കിറ്റ് അഴിമതി മനസ്സാക്ഷി ഇല്ലാത്തത്. CAG റിപ്പോർട്ട് പുറത്തുവിട്ടതിനേക്കാൾ വലിയ കൊള്ള നടന്നിട്ടുണ്ട്. കൊവിഡ് കാലത്ത് മാനദണ്ഡങ്ങളില്ലാതെ ധൂർത്ത് നടത്തി. ലോകം മുഴുവൻ കൊവിഡിനെ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇത്രയും വലിയ തീവെട്ടി കൊള്ള നടത്തിയതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ഒന്നും മറച്ചുവെക്കാൻ ഇല്ലെങ്കിൽ കൊവിഡ് കാല അഴിമതികളെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണം. ബ്രൂവെറിയിൽ സിപിഐഎമ്മിന്റെത് നയവ്യതിയാനം. വലിയ കൊള്ള ലക്ഷ്യം വച്ചാണ് മന്ത്രി രാജേഷും സർക്കാരും ദുരൂഹമായ നടപടികൾ നടത്തിയത്. ഗുരുതരമായ കുടിവെള്ളക്ഷാമം ഉള്ള പ്രദേശത്താണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
aqewewefrs