ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സംഘടന പരിപാടികളിൽ രാജീവ് ചന്ദ്രശേഖർ സജീവമാകുന്നു. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിൻ്റേതാണ്.
തിരുവനന്തപുരത്തെ ജില്ല അധ്യക്ഷ തെരഞെടുപ്പിലും രാജീവ് ചന്ദ്രശേഖർ ഭാഗമായി. ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച ശേഷം സംസ്ഥാന അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ അധ്യക്ഷന്മാരെ രണ്ട് ദിവസത്തിനകം ദേശീയ നേതൃത്വം പ്രഖ്യാപിക്കും.
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് 5 വർഷം പൂർത്തിയായ കെ സുരേന്ദ്രന് ഒരു ടേം കൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രൻ അനുകൂലികൾ. ശോഭ സുരേന്ദ്രൻ, എം ടി രമേശ് എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മാറ്റം ആഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽകുന്ന പരിഗണന.
bv vb mgvcbfcdv