കാന്തപുരത്തിന്‍റെ നിലപാടിനെ പിന്തുണച്ചാൽ മാത്രം പോരാ, നടപ്പിലാക്കാനും ശ്രമിക്കണം -ജിഫ്രി തങ്ങൾ
രാഷ്ട്രീയലക്ഷ്യങ്ങൾവച്ച് പണ്ഡിതരുടെ അഭിപ്രായങ്ങളെ പിന്തുണച്ചാൽ പോരെന്നും അത് നടപ്പാക്കണമെന്നും സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മതവിധി പറയുന്ന പണ്ഡിതന്മാരെ കൊഞ്ഞനം കുത്തുന്ന പരിപാടി അവസാനിപ്പിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച മതവിധിയെ ചിലർ പിന്തുണച്ചുവെന്ന് പറയുന്നു. എന്നാൽ, പിന്തുണച്ചാൽ പോരാ നടപ്പിൽ വരുത്താൻ ശ്രമിക്കണം. മതവിധി പണ്ഡിതന്മാർ പറയുമ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത്. സമസ്ത കേരള ജംഇഅത്തുൽ ഉലമ പല മതവിധികളും പറഞ്ഞു. മതവിധിയെ പരിഹസിക്കുകയും എതിർക്കുകയും ചെയ്യുന്ന ആളുകൾ, എതിർ രാഷ്ട്രീയ പാർട്ടികളെ എതിർക്കാനായി മതവിധിയെ പിന്തുണക്കുന്നുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയെ പിന്തുണച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പരാമർശത്തെ വിമർശിച്ചും ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. മത പണ്ഡിതര്‍ മതം പറയുമ്പോള്‍ മറ്റുളവര്‍ അതില്‍ എന്തിനാണ് ഇടപെടുന്നതെന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നുമാണ് പി.എം.എ സലാം പറഞ്ഞത്.
weerwserwrerere