കേന്ദ്ര വിമര്‍ശനമുണ്ടെങ്കിലും ചുമതല നിര്‍വഹിച്ചു': ഗവര്‍ണറെ വാനോളം പുകഴ്ത്തി എം.വി. ഗോവിന്ദന്‍
നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിച്ച ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ വാനോളം പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടെങ്കിലും അതിന്‍റെ പേരില്‍ ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഗവര്‍ണര്‍ തയാറായില്ലെന്നത് സ്വാഗതാര്‍ഹമാണെന്ന് ഗോവിന്ദൻ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. ഇടതുമുന്നണി ലക്ഷ്യംവയ്ക്കുന്ന നവകേരള നിര്‍മാണത്തിന് ഊന്നല്‍ നല്‍കുന്ന നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയത്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും വ്യത്യസ്തനായി സര്‍ക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാന്‍ ഗവര്‍ണര്‍ തയാറായി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഗവര്‍ണറുടെ ഭാഗത്തു നിന്നും സമാനമായ സമീപനം പ്രതീക്ഷിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
kljjkljkljkl;