ബ്രൂവറി കമ്പിനിയുടെ വാഴ്ത്തുപാട്ടുകാരനായി എക്സൈസ് മന്ത്രി മാറി; എൻ കെ പ്രേമചന്ദ്രൻ എം പി


ബ്രൂവറി കമ്പിനിയുടെ വാഴ്ത്തുപാട്ടുകാരനായി എക്സൈസ് മന്ത്രി മാറിയെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. കുടിവെള്ളമല്ല പ്രധാന പ്രശ്നം മദ്യം മാത്രമായി മാറി. ബിനോയ് വിശ്വം പരിസ്ഥിതി സംരക്ഷണത്തിനായി പോരാടിയ വ്യക്തി. അതിനാൽ ബിനോയ് വിശ്വം ഇക്കാര്യം എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് അറിയാൽ താൽപര്യം ഉണ്ട്.

ബ്രുവറി, പാലക്കാട് വേണ്ടെന്ന് പറയാൻ കഴിയാത്ത കെണിയിൽ ബിനോയ് വിശ്വം ചെന്നുപ്പെട്ടു. ആദ്യം എതിർക്കുകയും പിന്നീട് മയപ്പെടുത്തുകയും ചെയ്യുന്നതാണ് സി പി ഐ രീതി. സി പി ഐ എമ്മിൻ്റെ അമിത താൽപര്യം നിർഭാഗ്യകരം. മുഖ്യമന്ത്രിയെ പാർട്ടിക്കാർ പാടി പുകഴ്ത്തുന്നു. മന്ത്രിമാർ കോർപ്പറേറ്റുകളെ വാഴ്ത്തുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.

article-image

asddsds

You might also like

Most Viewed