യുഡിഎഫ് ഭരണ കാലത്ത് ആരോഗ്യ മേഖല വെന്റിലേറ്ററിലായിരുന്നു; മുഖ്യമന്ത്രി


യുഡിഎഫ് കാലത്ത് ആരോഗ്യമേഖല വെൻ്റിലേറ്ററിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ഭരണകാലത്ത് ആരോഗ്യം മേഖല കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്നും ആർദ്രം മിഷനിലൂടെ ഇടത് സർക്കാർ അതെല്ലാം പൂർണ്ണമായും മാറ്റിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സർക്കാർ മേഖലയിൽ ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു. 2200 കോടിയാണ് ഇപ്പോൾ ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് നൽകുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് 665 കോടി രൂപയായിരുന്നു അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

2016ന് ശേഷമുള്ള കാലം കേരളത്തിന്റെ മാറ്റത്തിന്റെ കാലമായിരുന്നു. നടക്കില്ല എന്ന് കരുതിയ പലതും നടത്തിക്കാട്ടിയ കാലമായിരുന്നു അത്.
2016 നെ അപേക്ഷിച്ച് സ്റ്റാർട്ടപ്പുകളുടെ എണ്ണം 300 ൽ നിന്ന് ആറായിരത്തിലധികമായി മാറി. തൊഴിലവസരങ്ങളും ക്രമാതീതമായി വർദ്ധിച്ചു. ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിച്ചത് വനിതകൾ. 2016 കാർഷിക മേഖല തകർന്നു കിടക്കുകയായിരുന്നു. നെൽകൃഷി രണ്ടര ലക്ഷം ഹിക്ടറിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞു. യുവാക്കളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാൻ കഴിഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നാളികേര കർഷകരെ ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചത് മുഖ്യമന്ത്രി വ്യക്തമാക്കി.

article-image

aeqwedsesd

You might also like

Most Viewed