സര്‍ക്കാരിന്‍റെ ജീനില്‍ അഴിമതി അലിഞ്ഞ് ചേര്‍ന്നിരിക്കുകയാണ്; ബ്രൂവറി വിഷയം സഭയില്‍ ഉന്നയിച്ച് ചെന്നിത്തല
ബ്രൂവറി വിഷയം നിയമസഭയില്‍ ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് താത്പര്യമുള്ള കമ്പനിക്ക് അതീവരഹസ്യമായി അനുമതി നല്‍കുകയായിരുന്നെന്ന് ചെന്നിത്തല ആരോപിച്ചു. ഡല്‍ഹി മദ്യ അഴിമതി വിവാദം ഉണ്ടാക്കിയ കമ്പനിക്കാണ് അനുമതി നല്‍കിയത്. ഒയാസിസ് കമ്പനിക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിക്കണം. സര്‍ക്കാരിന്‍റെ ജീനില്‍ അഴിമതി അലിഞ്ഞ് ചേര്‍ന്നിരിക്കുകയാണ്. മദ്യ കമ്പനി തുടങ്ങണമെന്ന് സര്‍ക്കാരിന് എന്താണ് നിര്‍ബന്ധം. പ്ലാച്ചിമടയില്‍ കൊക്ക കോള കമ്പനി പൂട്ടാന്‍ സമരം നടത്തിയ ഇടതുപക്ഷക്കാര്‍ മറുപടി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കുടിവെള്ളമില്ലാതെ പ്രദേശത്തെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് പ്രതിദിനം അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടി വരുന്ന പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മഴ നിഴല്‍ പ്രദേശമായ പാലക്കാട്ട് മഴ വെള്ളം സംഭരിച്ച് പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.
ADEFSDSASD