ആലുവയിലേത് ലേലത്തിനെടുത്ത ഭൂമി, നാളെ രേഖകൾ ഹാജരാക്കും; പി.വി അൻവർ
ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന ആരോപണത്തിൽ നാളെ രേഖകൾ സഹിതം മാധ്യമങ്ങളെ കാണുമെന്ന് മുൻ നിലമ്പൂർ എം.എൽ.എ പി.വി.അൻവർ. ആലുവയിലേത് ലേലത്തിനെടുത്ത ഭൂമിയാണ്. ഈ വിഷയത്തിൽ പറയേണ്ടത് കൃത്യമായി പറയും. അത് രേഖകൾ വെച്ച് തന്നെ പറയും. കെട്ടിടമുള്ള ഭൂമിയാണ്. അത് തൊട്ടുകളിക്കാൻ ആർക്കും കഴിയില്ല. ഇവിടെ, മോഡിസം നടത്തുകയാണ് പിണറായി. ഇതൊക്കെ മുൻപിൽ കണ്ടുകൊണ്ടാണ് തുനിഞ്ഞിറങ്ങിയത്. ഈ രാജ്യത്തെ നിയമ സംവിധാനമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഭയമില്ലെന്നും അൻവർ പറഞ്ഞു.
ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തിയ സ്വന്തമാക്കിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിനാണിപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടിരിക്കുകയാണ്.
dsesddes