വിദ്യാർഥിയുടെ വിഡിയോ പകർത്തി പ്രചരിപ്പിച്ച സംഭവം: ഉടൻ റിപ്പോർട്ട് നൽകണമെന്ന് മന്ത്രിയുടെ നിർദേശം
പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ റിപ്പോർട്ട് തേടി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടിയാണ് നിർദേശം നൽകിയത്.
മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് വിദ്യാർഥി പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന്, ഇത് വാർത്തയാകുകയും ചെയ്തു. പ്ലസ് വൺ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
AFSDAFDFADD