വി ഡി സതീശന്റെ രഹസ്യ സർവ്വെ; കോൺഗ്രസിൽ അമർഷം പുകയുന്നു
പാർട്ടി അറിയാതെ വി ഡി സതീശൻ രഹസ്യ സർവ്വെ നടത്തിയതിൽ കോൺഗ്രസിൽ അമർഷം പുകയുന്നു. രഹസ്യ സർവ്വേ ചോദ്യം ചെയ്ത് നിരവധി നേതാക്കൾ രംഗത്തെത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ വിജയ സാധ്യതയാണ് സർവ്വെയിൽ പരിശോധിച്ചത്. 63 മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു സർവ്വെ റിപ്പോർട്ട്.
ജനുവരി 9 ന് ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കാൻ സാധ്യതയുള്ള 63 മണ്ഡലങ്ങളെക്കുറിച്ചും സ്ഥാനാർത്ഥി സാധ്യതയെക്കുറിച്ചും വി ഡി സതീശൻ വ്യക്തമാക്കിയത്. എന്നാൽ ഇതിനെതിരെ എ പി അനിൽകുമാർ രംഗത്ത് വന്നിരുന്നു. ആരുടെ അനുമതിയോടെയും പിന്തുണയോടെയുമാണ് സർവ്വെ നടത്തിയതെന്ന് എ പി അനിൽ കുമാർ ചോദിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. മറ്റ് നേതാക്കളൊന്നും ഈ ചർച്ചയിൽ പക്ഷം ചേർന്നില്ലെങ്കിലും രഹസ്വസർവ്വെ കോൺഗ്രസിൽ വിവാദമായിരിക്കുകയാണ്.
പാർട്ടി അറിയാതെ രഹസ്യ സർവ്വേ നടത്തിയത് അച്ചടക്ക ലംഘനമെന്ന നിലപാടിലാണ് ഒരുവിഭാഗം നേതാക്കൾ. സാധാരണ ഇത്തരം സർവ്വേ നടത്തുന്നത് ഹൈക്കമാൻഡാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് വി ഡി സതീശൻ്റെ രഹസ്യ സർവ്വെ എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. നേതൃത്വം അറിയാതെ രഹസ്യ സർവ്വെ നടത്തിയതിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്.
AEQSWDEWADEW