അൻവറിന്റെ തറവാട്ടു സ്വത്തല്ല തൃണമൂൽ കോൺഗ്രസ്; ടി.എം.സി സംസ്ഥാന അധ്യക്ഷൻ


പി.വി.അൻവർ സ്വന്തം നേട്ടത്തിന് വേണ്ടി പാർട്ടിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും തൃണമൂൽ കോൺഗ്രസ് കേരള പ്രദേശ് അധ്യക്ഷൻ സി.ജി ഉണ്ണി പ്രതികരിച്ചു. പാർട്ടി കൺവീനർ എന്നത് ഒരു താത്കാലിക പദവി മാത്രമാണെന്നും ഇല്ലാകഥകൾ പറഞ്ഞ് ആളാവാനാണ് അൻവർ ശ്രമിക്കുന്നതെന്നും പാർട്ടി അധ്യക്ഷൻ പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടിയിൽ ചേർന്ന് 24 മണിക്കൂറിനകം പ്രഖ്യാപിക്കാൻ ആരും അധികാരപ്പെടുത്തിയിട്ടില്ല. അൻവറിന്റെ തറവാട്ടു സ്വത്തല്ല തൃണമൂൽ കോൺഗ്രസെന്ന് അൻവർ ആദ്യം തിരിച്ചറിയണം. അൻവറിന്റെ വ്യക്തിപരമായ ചെയ്തികൾക്കെതിരെ നടപടിയുണ്ടാകുമ്പോൾ മുസ്ലിം വികാരം ഉണർത്താനുള്ള ശ്രമമാണ് നടത്തുന്നത്. മതേതര പ്രസ്ഥാനമായ തൃണമൂൽ കോൺഗ്രസിൽ ജാതി സ്പിരിറ്റോടെ കയറിവന്ന് ആ ജാതിക്ക് വേണ്ടി സംസാരിക്കാൻ ആരും അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.ജി ഉണ്ണി വ്യക്തമാക്കി.

article-image

CDXCFSX

You might also like

Most Viewed