പുതുവർഷത്തിലെ ആദ്യ തടവുകാരിയായി അട്ടകുളങ്ങര ജയിലിൽ ഗ്രീഷ്മ


പുതുവർഷത്തിലെ ആദ്യ തടവുകാരിയായി അട്ടകുളങ്ങര ജയിലിൽ ഷാരോൺ രാജ് വധക്കേസിലെ ഗ്രീഷ്മ. 1 സി 2025 എസ് എസ് ഗ്രീഷ്മ എന്നാണ് ജയിൽ രേഖകളിലെ അടയാളം. മുൻപ് റിമാൻഡ് തടവുകാരിയായി ഒന്നരവർഷക്കാലത്തോളം ഗ്രീഷ്മ ഇതേ ജയിലിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഗ്രീഷ്മയ്ക്ക് ഇവിടം പുതിയതല്ല. ജയിലിൽ ആദ്യ നാല് ദിവസം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും ഗ്രീഷ്മ.

സെൻട്രൽ ജയിലിലെ വനിതാ സെല്ലിൽ കൂടുതൽ തടവുകാരെ ഉൾക്കൊള്ളാൻ സൗകര്യം ഇല്ലാത്തതിനാലാണ് അട്ടക്കുളങ്ങര ജയിലിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. ജയിലിലെ മറ്റു സ്ഥിരം തടവുകാരെ പോലെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പരിഗണിക്കുക. അപ്പീലുകളെല്ലാം തള്ളി വധശിക്ഷ ഉറപ്പായാൽ മാത്രമേ പ്രത്യേക സെല്ലിലേക്ക് മാറ്റുകയുള്ളൂ. ഇങ്ങനെ മാറ്റിയിട്ടുള്ള വനിത തടവുകാരാരും സംസ്ഥാനത്തെ ജയിലുകളിൽ ഇല്ല. ഗ്രീഷ്മ ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നു കണ്ടെത്തിയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

അതേസമയം, നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധ ശിക്ഷക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ ഗ്രീഷ്മയുടെ കുടുംബം ഉടൻ തീരുമാനം എടുക്കും. വധശിക്ഷ ഹൈക്കോടതിയുടെ രണ്ട് അംഗ ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുക. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിച്ചത് നിലനിൽക്കില്ല എന്ന നിലപാടിലാണ് ഗ്രീഷ്മയുടെ അഭിഭാഷകർ.

article-image

dsdfsfssdfw

You might also like

Most Viewed