നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവം; പൊതു സമൂഹത്തോട് മാപ്പ് ചോദിച്ച് വിനായകന്‍


നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. തന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നുവെന്ന് നടൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…,’ എന്നായിരുന്നു വിനായകന്‍റെ പോസ്റ്റ്.

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ച് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വിഡിയോയുടെ സ്ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്തു.

article-image

QaasasA

You might also like

Most Viewed