പോക്‌സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്‌


നടൻ കൂട്ടിക്കൽ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്. നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ നടന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. കോഴിക്കോട് കസബ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പത്രപരസ്യം നൽകിയത്. കസബ പൊലീസ് ആണ് നടനെതിരെ കേസെടുത്തിരുന്നത്. പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. കുടുംബം തർക്കം മുതലെടുത്ത് കുട്ടിയെ കൂട്ടിക്കൽ ജയചന്ദ്രൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. നടൻ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

article-image

hikk/gtyudfyf

You might also like

Most Viewed