വിവാദങ്ങൾക്ക് പിന്നാലെ ആദ്യ ഉദ്ഘാടനത്തിന് പാലക്കാട്ടെത്തി ഹണി റോസ്


വിവാദങ്ങൾക്ക് പിന്നാലെ ആദ്യ ഉദ്ഘാടന ചടങ്ങിന് എത്തി നടി ഹണി റോസ്. പാലക്കാട്ടെ ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സമീപ ദിവസങ്ങളിൽ ഹണി റോസ് തനിക്കെതിരെ വ്യവസായി ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഹണി റോസ് ആദ്യം രംഗത്തെത്തിയത്. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നൽകുകയായിരുന്നു. ഹണി റോസിന്റെ പരാതിയെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.

ഇത്തരം സംഭവവികാസങ്ങൾക്കിടയിലാണ് ഹണി റോസ് ഉദ്ഘാടനചടങ്ങിൽ എത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്. ലൈറ്റ് ലാവണ്ടർ കളറിലുള്ള ഗൗൺ അണിഞ്ഞെത്തിയ നടിയെ പ്രശംസിച്ചുക്കൊണ്ട് അനേകം കമന്റുകളാണ് എത്തുന്നത്.

article-image

ascdsvds

You might also like

Most Viewed