ഡോ. മന്‍മോഹന്‍ സിംഗിന് കേരളനിയമസഭയുടെ ആദരം


അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന് കേരള നിയമസഭയുടെ ആദരം. പ്രഗത്ഭനായ ധനകാര്യ വിദഗ്ദ്ധനെയും നിശ്ചയദാര്‍ഢ്യമുള്ള രാഷ്ട്രതന്ത്രജ്ഞനേയുമാണ് മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായതെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അനുസ്മരിച്ചു. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്നതിന് മന്‍മോഹന്‍ സിങ്ങിന്റെ നിലപാടുകള്‍ പ്രശംസനീയം ആണെന്ന് മുഖ്യമന്ത്രിയും അനുസ്മരിച്ചു. ലോകമാകെ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത് മന്‍മോഹന്‍ സിങ്ങെന്നും പ്രിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു.

ധനകാര്യ വിദഗ്ധനും അക്കാദമിക് പണ്ഡിതനും ഭരണാധികാരി എന്നീ നിലകളില്‍ ബഹുമുഖ വ്യക്തിത്വമായ ഡോ.മന്‍മോഹന്‍സിങ്ങിന് ആദരം അര്‍പ്പിക്കല്‍ മാത്രമായിരുന്നു ഇന്നത്തെ നിയമസഭാ സമ്മേളനത്തിന്റെ അജണ്ട. അന്തരിച്ച മുന്‍ പ്രധാനമന്ത്രിക്ക് സഭയുടെ ആദരം അര്‍പ്പിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീറാണ് ആദ്യം സംസാരിച്ചത്. പിന്നീട് മന്‍മോഹന്‍ സിങ്ങിന്റെ ബഹുമുഖ വ്യക്തിത്വം ഓര്‍ത്തെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസ രംഗത്തിന് നല്‍കിയ സംഭാവനകളും അനുസ്മരിച്ചു.

article-image

ghyhghfg

You might also like

Most Viewed