അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ വെട്ടി ബിജെപി കേന്ദ്ര നേതൃത്വം


അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ വെട്ടി ബിജെപി കേന്ദ്ര നേതൃത്വം. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇളവിന്റെ അടിസ്ഥാനത്തില്‍ മത്സരിച്ച അധ്യക്ഷന്മാരെ കോര്‍കമ്മിറ്റിയില്‍ ഒഴിവാക്കുകയായിരുന്നു. കോഴിക്കോട്- വി കെ സജീവന്‍, തിരുവനന്തപുരം -വി വി രാജേഷ്, ആലപ്പുഴ- ആര്‍ ഗോപന്‍, തൃശ്ശൂര്‍- കെ കെ അനീഷ് കുമാര്‍, കണ്ണൂര്‍- എന്‍ ഹരിദാസ്, കാസര്‍കോട്- രവീഷ് തന്ത്രി ഗുണ്ടാര്‍, വയനാട്- പ്രശാന്ത് മലവയല്‍, പാലക്കാട്-ഇ ഹരിദാസ്, മലപ്പുറം- രവി തേലത്ത്, എറണാകുളം- കെ ഷൈജു എന്നിവര്‍ തുടരില്ല

പകരം കാസര്‍കോട്- കെ ശ്രീകാന്ത്, കണ്ണൂര്‍- കെ രഞ്ജിത്, കോഴിക്കോട്- പി രഘുനാഥ് /അഡ്വ. കെ വി സുധീര്‍,മലപ്പുറം- അഡ്വ.ശ്രീപ്രകാശ് / അഡ്വ.അശോക്, പാലക്കാട്- സി മധു/ ഓമനക്കുട്ടന്‍. തൃശ്ശൂര്‍- എ നാഗേഷ്, എറണാകുളം- ജിജി തോംസണ്‍ / ബ്രഹ്‌മ രാജ്. ആലപ്പുഴ - സന്ദീപ് വചസ്പതി, കൊല്ലം - സോമന്‍ എന്നാവരാണ് സാധ്യതാ പട്ടികയിലുള്ളത്.

വനിതകളെ പരിഗണിക്കുകയാണെങ്കില്‍ രേണു സുരേഷ്, നിവേദിത സുബ്രഹ്‌മണ്യം, രാജി പ്രസാദ്, പ്രമീള ശശിധരന്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ബിജെപി സംസ്ഥാന ഘടകത്തെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ് ഈ വിഷയം. അഞ്ച് വര്‍ഷമായി ഭാരവാഹി ആയിരിക്കുന്നവര്‍ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് പദവി ഒഴിയേണ്ടതായും വരും.

article-image

ADESFEWRSEW

You might also like

Most Viewed