പിവി അൻവറിൻ്റെ പൊലീസ് സുരക്ഷ പിൻവലിച്ചു
പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സർക്കാർ പിൻവലിച്ചത്. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്.
കഴിഞ്ഞ ദിവസമാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചത്. സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം.
aesaesaswe