പത്തനംതിട്ട പീഡനം: അഞ്ചുപേർ കൂടി അറസ്റ്റിൽ


പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അഞ്ചുപേർ കൂടി അറസ്റ്റിലായി. ഇലവുംതിട്ട പോലീസ് പുതുതായി രജിസ്റ്റർ ചെയ്ത ഒരു കേസിലെ കുറ്റാരോപിതനുൾപ്പെടെയാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഒരാളെ ചെന്നൈയിൽ നിന്നാണു പിടികൂടിയത്. നാല് പോലീസ് സ്റ്റേഷനുകളിലായി 30 കേസുകളാണ് വിദ്യാർഥിനിയുടെ മൊഴിപ്രകാരം നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 52 പേർ അറസ്റ്റിലായിട്ടുണ്ട്. ഇനി പിടികൂടാനുള്ളത് ഏഴുപേരെയാണ്. ഇതിൽഅഞ്ചു പേർ ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലുൾപ്പെട്ടവരാണ്. ഇവരെ മുഴുവൻ തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ അറിയിച്ചു. അന്വേഷണസംഘം മേധാവി ഡിഐജി അജിതാബീഗം ബുധനാഴ്ച പത്തനംതിട്ടയിലെത്തി സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ഇതിനിടെ പീഡനത്തിനിരയായ പെൺകുട്ടിയുടെ രഹസ്യമൊഴി ചൊവ്വാഴ്ച റാന്നി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. കോന്നിയിൽ ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്.

article-image

asasd

You might also like

Most Viewed