ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യഹർജി ഇന്ന് വീണ്ടും പരിഗണിക്കും; അസാധാരണ നടപടിയുമായി ഹൈക്കോടതി


ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി. ബോബിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന്‍റേതാണ് സ്വമേധയായുള്ള നടപടി. ജാമ്യം നല്‍കിയതിന് പിന്നാലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് രാവിലെ 10:15ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് ബോബിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യത്തിലും ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണം എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചിട്ടും കോടതി ഉത്തരവിനെ പരിഹസിക്കുന്ന തരത്തില്‍ ജയിലില്‍ കിടന്നോളാമെന്ന നിലപാടാണ് ബോബി ചെമ്മണ്ണൂര്‍ സ്വീകരിച്ചത്.

പരാതിക്കാരിക്കെതിരെ ജാമ്യ ഹർജിയിൽ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പിന്നാലെ ഹണി റോസിന് അസാമാന്യ കഴിവുകൾ ഇല്ലെന്ന പരാമർശം പിൻവലിക്കുന്നതായി ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബോബി ചെമ്മണ്ണൂർ ദ്വയാർഥപ്രയോഗങ്ങൾ നടത്തിയില്ലെന്ന് എങ്ങനെ പറയാനാകുമെന്നും എന്തിനാണ് ഈ പ്രയോഗങ്ങൾ നടത്തുന്നതെന്നും കോടതിയുടെ ചോദ്യം. ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്നും കോടതി പറഞ്ഞു. തെളിവെടുപ്പ് ആവശ്യമില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണ്ടന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെ കോടതിയുടെ അതിരൂക്ഷ വിമർശനങ്ങൾക്കിടയിൽ ബോബി ചെമ്മണൂരിന് ജാമ്യം ലഭിക്കുകയായിരുന്നു.

ജാമ്യം ലഭിച്ചതറിഞ്ഞ് ബോബി ചെമ്മണ്ണൂരിന്റെ ആരാധകരും, ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ജീവനക്കാരും കാക്കനാട് ജയിൽ പരിസരത്ത് തടിച്ചുകൂടി. പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ. ബോണ്ട് ഒപ്പിടാന്‍ വിസമ്മതിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ പുറത്തിറങ്ങുവെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയതോടെ സ്വീകരിക്കാന്‍ എത്തിയവരും മടങ്ങിപ്പോയി.

article-image

FGDEWSGHJ

You might also like

Most Viewed