സാദിഖലി തങ്ങളെ നിരന്തരം ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ല''; ഹമീദ് ഫൈസിക്കെതിരെ ഷാഫി ചാലിയം


ഹമീദ് ഫൈസിക്കെതിരെ മുന്നറിയിപ്പുമായി മുസ്‌ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം. അണികൾ കൈകാര്യം ചെയ്യുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ എത്തിക്കരുതെന്നാണ് മുന്നറിയിപ്പ്. സാദിഖലി തങ്ങളെ നിരന്തരം ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ലെന്നും ഷാഫി ചാലിയം വ്യക്തമാക്കി. സാദിഖലി തങ്ങളെ ഉദ്ദേശിച്ച് തന്നെയാണ് ഹമീദ് ഫൈസിയുടെ പ്രതികരണമെന്നും ഷാഫി ചാലിയം പറഞ്ഞു. സിപിഐഎമ്മിൻ്റെ നാവായി ചില സമസ്ത നേതാക്കൾ സംസാരിക്കുന്നുവെന്നും ഇവർ സമസ്ത വേദിയെ ദുരുപയോഗം ചെയ്യുകയാണെന്നും ഷാഫി ചാലിയം കുറ്റപ്പെടുത്തി. ഇത്തരം വിഭാഗീയ പ്രവർത്തനങ്ങളെ പൊതുസമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും ഷാഫി ചാലിയം കൂട്ടിച്ചേർത്തു.

കേക്ക് വിവാദത്തിൽ വിശദീകരണവുമായി സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗ നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് നേരത്തെ രംഗത്തെത്തിയിരുന്നു. വാക്കുകൾ വളച്ചൊടിച്ചുവെന്നാണ് ഹമീദ് ഫൈസി വ്യക്തമാക്കിയത്. സാദിഖലി തങ്ങൾക്കോ ലീഗിനോ എതിരെ പറഞ്ഞിട്ടില്ല. സാദിഖലി തങ്ങളെ വിമർശിച്ചിട്ടില്ലെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു.

നേരത്തെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമ‍ർ‌ശനവുമായി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത് വന്നിരുന്നു. ക്രിസ്മസ് ആഘോഷങ്ങളിൽ തങ്ങൾ പങ്കെടുത്തതിനായിരുന്നു വിമർശനം. ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന് അബ്ദുൽ ഹമീദ് ഫൈസി ചൂണ്ടിക്കാട്ടിയിരുന്നു. ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

article-image

aefsgddfsdf

You might also like

Most Viewed