വാക്കുകൾ വളച്ചൊടിച്ചു, സാദിഖലി തങ്ങളെ വിമർശിച്ചിട്ടില്ല ; കേക്ക് വിവാദത്തിൽ വിശദീകരണവുമായി ഹമീദ് ഫൈസി
കേക്ക് വിവാദത്തിൽ വിശദീകരണവുമായി സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗ നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. വാക്കുകൾ വളച്ചൊടിച്ചുവെന്നാണ് ഹമീദ് ഫൈസി വ്യക്തമാക്കിയിരിക്കുന്നത്. സാദിഖലി തങ്ങൾക്കോ ലീഗിനോ എതിരെ പറഞ്ഞിട്ടില്ല. സാദിക്കലി തങ്ങളെ വിമർശിച്ചിട്ടില്ലെന്നും ഹമീദ് ഫൈസി അമ്പലക്കടവ് കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ ഇനി സൂക്ഷ്മത പുലർത്തുമെന്നും ഹമീദ് ഫൈസി വ്യക്തമാക്കി. സാദിഖലി തങ്ങൾ പുരോഹിതന്മാരെ കണ്ടതിൽ തെറ്റില്ലെന്നും ഹമീദ് ഫൈസി കൂട്ടിച്ചേർത്തു. സമസ്ത എന്നും മതേതര നിലപാടിനൊപ്പമാണെന്നും ഹമീദ് ഫൈസി വ്യക്തമാക്കി.
പിഎംഎ സലാമിനെതിരെയുള്ള വിമർശനങ്ങളിൽ മാറ്റമില്ലെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കി. പിഎംഎ സലാം സമസ്ത നേതാക്കളെ നിരന്തരം വിമർശിക്കുന്നുവെന്നും ജമാഅത്തെ ഇസ്‌ലാമി ആശയങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഹമീദ് ഫൈസി കുറ്റപ്പെടുത്തി. നേരത്തെ കേക്ക് വിവാദത്തിൽ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്തുവന്നിരുന്നു. താൻ ഉൾപ്പെട്ട കേസുകളിൽ നിന്ന് ഊരിപ്പോരാൻ ഇടതുമുന്നണി സഹായിക്കും എന്ന ധാരണയാണ് ചിലർക്ക്. അതിനായി മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നു എന്നായിരുന്നു ഹമീദ് ഫൈസിയെ ലക്ഷ്യമിട്ടുള്ള പിഎംഎ സലാമിൻ്റെ വിമർശനം.
aeqwesw