അൻവറിന് മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ല, ചർച്ച ചെയ്ത് തീരുമാനമെടുക്കും; കെ മുരളീധരൻ
പി വി അൻവറിന്റെയും ഡിഎംകെയുടെയും യുഡിഎഫ് പ്രവേശനം തള്ളാതെ കെ മുരളീധരൻ. അൻവറിന് മുൻപിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും പാർട്ടി മുന്നണിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് അൻവറിനെ സ്വീകരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെയാണ്, ഈ നിലപാടിനെ തള്ളാതെ കെ മുരളീധരൻ രംഗത്തുവന്നത്.
കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനുള്ള ചർച്ചകൾ സജീവമായിരിക്കെ, 2026 ആരും അജണ്ട ആക്കിയിട്ടില്ല എന്നും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പാണ് നിലവിൽ ലക്ഷ്യമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് രംഗപ്രവേശന അഭ്യൂഹം സജീവമാക്കി പി വി അൻവർ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വനനിയമഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും മറ്റു രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നുമാണ് അന്‍വര്‍ പിന്നീട് പ്രതികരിച്ചത്.
ASAASasASADS