കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് നാലു വയസുകാരി മരിച്ചു
തൃശൂർ: കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് നാലു വയസുകാരി മരിച്ചു. മുള്ളൂക്കര സ്വദേശി ഫാത്തിമ ആണ് മരിച്ചത്. തൃശൂർ ഓട്ടുപാറയിൽ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം.
ഫാത്തിമ പിതാവിനും ഗർഭിണിയായ മാതാവിനുമൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്.
cxvcxv