അൻവറിനെ യുഡിഎഫിൽ എടുക്കേണ്ട ആവശ്യമില്ല; എതിർപ്പ് പരസ്യമാക്കി ആര്യാടൻ ഷൗക്കത്ത്
പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഡിഎഫ്ഒ ഓഫീസിൽ കയറി ബഹളമുണ്ടാക്കിയതിന്റെ പേരിൽ അൻവറിനെ യുഡിഎഫിൽ എടുക്കേണ്ട ആവശ്യമില്ല. യുഡിഎഫിലെ മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന് കോൺഗ്രസിന്റെ അനുവാദം വേണ്ടെന്നും ആര്യടൻ ഷൗക്കത്ത് പറഞ്ഞു.
അൻവറിനെ അറസ്റ്റ് ചെയ്തു എന്നത് കൊണ്ട് മുന്നണി പ്രവേശന കാര്യത്തിൽ ഒരു തീരുമാനം എടുക്കില്ല. എല്ലാ കാര്യങ്ങളും ആലോചിച്ച് ആയിരിക്കും യുഡിഎഫ് തീരുമാനം. നേതൃത്വം താനുമായി കൂടിയാലോചിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ആഴത്തിൽ ആലോചിച്ച ശേഷമായിരിക്കും തീരുമാനമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. അൻവറിന് നിലമ്പൂരിൽ മാത്രമല്ല എവിടെ വേണമെങ്കിലും മത്സരിക്കാം. പക്ഷേ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കണോ എന്നത് യുഡിഎഫ് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അൻവറിന്റെ ഫോറസ്റ്റ് ഓഫീസ് മാർച്ച് പ്രവൃത്തി ദിവസമാകാമായിരുന്നു. സാധാരണ അങ്ങനെയാണ് പതിവ്. മോശമായിട്ട് കാണുന്നില്ല. വാർത്ത സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഈ പറയുന്ന കാര്യങ്ങൾ ആത്മാർത്ഥമാണെങ്കിൽ കർഷകരെ 9 വർഷം വേട്ടയാടിയപ്പോൾ അൻവർ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. 9 വർഷമായി തങ്ങൾ വലിയ പോരാട്ടത്തിലായിരുന്നു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രഖ്യാപിച്ച തുക പോലു സർക്കാർ നൽകിയിട്ടില്ല. ഈ വിഷയത്തിൽ ഇതുവരെ അൻവറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അൻവർ ഇപ്പോഴെങ്കിലും കണ്ണു തുറന്നതിൽ കുഴപ്പമില്ല. അൻവർ വൈകിപ്പോയെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വനം മന്ത്രിയും സർക്കാരുെ ആദ്യം മുതലേ ഉണ്ടായിരുന്നല്ലോയെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോൾ കർഷകർക്കും ആദിവാസികൾക്കും വേണ്ടി രംഗത്തെത്തിയതിൽ മോശമായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്രയും നാൾ എവിടെയായിരുന്നു എന്ന ചോദ്യത്തിന് അൻവർ മറുപടി പറയണമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
zczcz