കിരീട പേരാട്ടം; കണ്ണൂർ മുന്നിൽ, പിന്നാലെ കോഴിക്കോടും, തൃശ്ശൂരും
അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിവസം പിന്നിടവേ കലാകിരീടത്തിനായുള്ള പേരാട്ടത്തിൽ കണ്ണൂർ മുന്നിൽ. 713 പോയിൻ്റോടെയാണ് കണ്ണൂർ കുതിപ്പ് തുടരുന്നത്. 708 പോയിൻ്റുമായി കോഴിക്കോടും തൃശ്ശൂരും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമുണ്ട്. 702 പോയിൻ്റുമായി പാലക്കാട് നാലാമതാണ്. പാലക്കാട് ഗുരുകുലം എച്ച്എസ്എ്സ, വഴുതക്കാട് കാർമൽ എച്ച്എസ്എസുമാണ് സ്കൂൾ വിഭാഗത്തിൽ മുന്നിൽ. ഇതിനിടെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ആകെയുള്ള 249 ഇനങ്ങളിൽ 179 എണ്ണം പൂർത്തിയായി. ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ 69, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 79, ഹൈസ്‌കൂൾ അറബിക് വിഭാഗത്തിൽ 16, ഹൈസ്കൂൾ സംസ്‌കൃത വിഭാഗത്തിൽ 15 ഇനങ്ങൾ വീതമാണ് പൂർത്തിയായിരിക്കുന്നത്. ഇനി ബാക്കിയുള്ളത് 70 മത്സരങ്ങൾ മാത്രമാണ്.
ഭക്ഷണപ്പന്തലിൽ മൂന്നാംദിനം രാവിലെയും ഉച്ചയ്ക്കുമായി ഇരുപത്തി അയ്യായിരത്തോളം പേരാണ് എത്തിയത്. ഉച്ചയൂണിന് അട പ്രഥമനും മീനില്ലാത്ത മീൻ കറിയുമായിരുന്നു പ്രത്യേക വിഭവങ്ങൾ. സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം നൽകിക്കൊണ്ട് മൂന്നാം ദിനത്തിലെ പരിപാടികൾ നിയന്ത്രിച്ചത് സ്ത്രീകൾ മാത്രമാണ്.
zdxdszdsadsas