ഹണി റോസിനെതിരായ സൈബർ ആക്രമണം; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്


നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പോലീസ്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സൈബർ പോലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജ്ജിതമാക്കുകയാണ് കൊച്ചി പോലീസ്. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പോലീസ് തീരുമാനം.

നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്‍റ് രേഖപ്പെടുത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. നേരത്തെ, നടിയുടെ പരാതിയില്‍ മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ അശ്ലീല കമന്‍റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

article-image

asadsadsds

You might also like

Most Viewed