കലൂർ അപകടം; ഓസ്‌കര്‍ ഇവന്‍റ്സ് ഉടമ പിടിയിൽ


 

കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഓസ്‌കര്‍ ഇവന്‍റ്സ് ഉടമ പി.എസ്.ജനീഷ് ആണ് പിടിയിലായത്. കേസിൽ മൂന്നാം പ്രതിയാണ് ജനീഷ്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കീഴടങ്ങാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. കേസിൽ ഒന്നാം പ്രതിയായ നിഘോഷ് കുമാർ കോടതിയുടെ നിർദേശം പാലിച്ച് പോലീസിനു മുൻപിൽ കീഴടങ്ങിയിരുന്നു. എന്നാൽ, ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ജനീഷ് കീഴടങ്ങാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇന്നു രാവിലെ ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുംമുൻപാണ് ജനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്നു വൈകീട്ട് കോടതിയിൽ ഹാജരാക്കും.

article-image

ASzadsdscdsxsa

You might also like

Most Viewed