വന നിയമ ഭേദഗതി ബിൽ അപകടകരം; പ്രതിപക്ഷം ഇടപെടണം; അൻവർ എംഎൽഎ


വളരെ അപകടകരമായ ബിൽ ആണ് വനനിയമ ഭേദഗതിയെന്ന് പി.വി അൻവർ എംഎൽഎ. ബില്ല് തടയേണ്ട കേരള ഗവൺമെൻ്റ് ഒന്നും ചെയ്യുന്നില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകളായി മാറുമെന്നും പിവി അൻവർ പറഞ്ഞു. മനുഷ്യരെ കുടിയിറക്കാൻ അന്താരാഷ്ട്ര ലോബി ഗൂഢാലോചന നടക്കുന്നു. വനം വകുപ്പ് ഭൂമി കയ്യേറി പിടിച്ചെടുക്കുകയാണെന്ന് പിവി അൻവർ ആരോപിച്ചു.

വനം വകുപ്പിന് അമിതാധികാരം നൽകുന്ന ബില്ലാണ് വനനിയമ ഭേദഗതിയെന്ന് പിവി അൻവർ. വനം വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹ്യദ്രോഹികളായി മാറി കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷം ഇടപെടണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു. ബില്ലിനെ മന്ത്രി റോഷി അഗസ്റ്റിൻ എതിർകാത്തത് എന്തുകൊണ്ടാണെന്ന് അൻവർ ചോദിച്ചു. വനം മന്ത്രിയ്ക്കെതിരെ പിവി അൻവർ രൂക്ഷ വിമർശനം ഉന്നയിച്ചു. മണി മരിച്ചിട്ട് എകെ ശശീന്ദ്രൻ തിരിഞ്ഞു നോക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ശശീന്ദ്രൻ്റെ സംഭാവന എന്താണെന്ന് ചോദിച്ച അദ്ദേഹം കേരളത്തിന് വേണ്ടി ശശീന്ദ്രൻ ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ബില്ലിൽ ഒപ്പിടാൻ ഉള്ളതുകൊണ്ടാണ് എൻ.സി.പി ആവശ്യപ്പെട്ടിട്ടും ശശീന്ദ്രനെ മാറ്റാത്തതെന്ന് അൻവർ പറഞ്ഞു. പകരം വരുന്ന തോമസ് കെ തോമസ് വനനിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ല. ഒപ്പിട്ടാൽ സഭ പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു.

article-image

DS SSDFSDFRDGFH

You might also like

Most Viewed