കലോത്സവ വേദിയിലെ ഊട്ടുപുര സന്ദർശിച്ച് മുഖ്യമന്ത്രി


കലോത്സവ വേദിയിലെ ഊട്ടുപുര സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ തുടങ്ങിയവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. നിരവധി എംഎൽഎമാരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നവരോടും കഴിക്കാനിരിക്കുന്നവരോടും കുശലം പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി നടന്നുനീങ്ങിയത്. ഊട്ടുപുരയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർ അടക്കമുള്ളവരോടും മുഖ്യമന്ത്രി വിശേഷങ്ങൾ തിരക്കി. പഴയിടം തയ്യാറാക്കിയ പായസം അല്പം രുചിച്ചുനോക്കിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം.

article-image

ADESDSESD

You might also like

Most Viewed