എൻഎം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; ഐസി ബാലകൃഷ്ണന്റെയും എൻഡി അപ്പച്ചന്റെയും പേരുകൾ കുറിപ്പിൽ


വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും, ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചന്റെ പേരുകൾ കുറിപ്പിലുണ്ട്. ബാങ്ക് നിയമനത്തിന് പണം വാങ്ങിയതിന്റെ കടം തീർക്കാൻ കഴിയാത്തതിന്റെ മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണം എന്ന് കുറിപ്പിൽ പരാമർശമുണ്ട്.

മേഖലയിലെ സഹകരണ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറിപ്പിൽ പരാമർശിക്കുന്നു. ആറ് പേരുള്ള ആത്മഹത്യ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസിനെ പ്രതികൂട്ടിലാക്കുന്നതാണ് കുറിപ്പ്. ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. പ്രശ്‌നം വന്നപ്പോൾ തന്നെ കൈയൊഴിഞ്ഞതായി കുറിപ്പിൽ പറയുന്നു. ഗുരുതരമായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ പറയന്നു.

article-image

aqwASWF

You might also like

Most Viewed