മുഖ്യമന്ത്രി സ്ഥാനമല്ല, ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പാണ് ചർച്ചയാക്കേണ്ടത് : ചെന്നിത്തല


മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പാണ് ചർച്ചയാക്കേണ്ടത്. യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്നും ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് ഉണ്ട്. താന്‍ സമസ്തയുടെ പരിപാടിയില്‍ പങ്കെടുത്തത് ചര്‍ച്ചയാക്കേണ്ടതില്ല. എല്ലാത്തവണയും ഇത്തരം പരിപാടികള്‍ക്ക് വിളിക്കാറുണ്ട്, താന്‍ പോകാറുമുണ്ട്. എല്ലാ സമുദായങ്ങളുമായും തനിക്ക് നല്ല ബന്ധമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

 

article-image

ിനവ്ിംമ്ിേ

You might also like

Most Viewed