പെരിയ ഇരട്ടക്കൊല വിധി; സിപിഐഎമ്മിന് കനത്ത തിരിച്ചടിയെന്ന് വി ഡി സതീശൻ


പെരിയ ഇരട്ടക്കൊല കേസ് വിധി സിപിഐഎമ്മിന് കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിച്ചു. പാർട്ടിക്ക് പങ്കില്ല എന്നുള്ള സ്ഥിരം പല്ലവി ആളുകൾക്ക് മനസ്സിലായെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. സഹപ്രവർത്തകരുടെ കുടുംബവുമായി ആലോച്ചിച്ച് ബാക്കി ആലോചിക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കി. കുടുംബത്തിന്റെ ആവശ്യവുമായി കൂടെ നിൽക്കും. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്ക് രാഷ്ട്രീയം നടത്താൻ ഇവർ അവസരം കൊടുക്കില്ല. ഇത് പാർട്ടി തീരുമാനം എടുത്ത് കൊന്നതാണ്. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദികളെക്കാളും ക്രൂരമാണ് ഇവിടത്തെ പാർട്ടിയെന്ന് വിഡി സതീശൻ വിമർശിച്ചു.

പാർട്ടി ബന്ധം ഇല്ലാത്ത കാര്യത്തിൽ പാർട്ടിയുടെ ഒരു മുതിർന്ന നേതാവ് ജയിലിലേയ്ക്ക് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

article-image

aerswderswfds

You might also like

Most Viewed