ആധാർ ‘UIDAI ‘യുടെ പുതിയ തലവനായി ഭുവ്‌നേഷ് കുമാര്‍


 

ഇന്ത്യൻ പൗരന്മാരുടെ ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ആധാർ കാർഡിന്റെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) സി.ഇ.ഒയായി ചുക്കാൻ ഏറ്റെടുത്ത് ഭുവനേഷ് കുമാർ. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി കൂടിയാണ് ഭുവനേഷ് കുമാർ.

അഡീഷണല്‍ സെക്രട്ടറി സ്ഥാനത്തിനൊപ്പമാണ് അദ്ദേഹം യു.ഐ.ഡി.എ.ഐ. സി.ഇ.ഒ. പദവിയും വഹിക്കുക. യു.ഐ.ഡി.എ.ഐ യുടെ മുന്‍ സി.ഇ.ഒ. അമിത് അഗര്‍വാള്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറിയായി നിയമിതനായ ഒഴിവിലേക്കാണ് ഭുവ്‌നേഷ് കുമാര്‍ എത്തുന്നത്. അമിത് അഗര്‍വാളിനെ ഡിസംബറിലാണ് യു.ഐ.ഡി.എ.ഐ. സി.ഇ.ഒ. സ്ഥാനത്തുനിന്ന് മാറ്റിയത്.

പൗരന്മാര്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കുന്നതിനും പൗരന്മാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രീകൃത ഡാറ്റാബേസായ സെന്‍ട്രല്‍ ഐഡന്റിറ്റി ഡാറ്റാ റെപ്പോസിറ്ററിയുടെ (സി.ഐ.ഡി.ആര്‍) മേല്‍നോട്ടം വഹിക്കുന്നതിനുമായുള്ള സ്ഥാപനമാണ് യു.ഐ.ഡി.എ.ഐ. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഉത്തർപ്രദേശ് കേഡറിൽ നിന്നുള്ള 1995 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ഇപ്പോഴത്തെ സി.ഇ.ഒ. ഭുവനേഷ് കുമാർ.

article-image

adeqswdsdfsv

You might also like

Most Viewed