മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടിയുടെ നിക്ഷേപം നടത്തി: കെഎഫ്സിക്കെതിരെ വി.ഡി. സതീശൻ


കെഎഫ്സിക്കെതിരെ (കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ) കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടിയുടെ നിക്ഷേപം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. 2018 ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെ ആയിരുന്നു നടപടി. 2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തു. പലിശ ഉൾപ്പെടെ കെഎഫ്സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടി രൂപ നഷ്ടമായെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് കെഎഫ്സി. ഈ പണമാണ് അംബാനിക്ക് നൽകിയത്. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. കൈകൂലി വാങ്ങി സർക്കാരിലെ ഉന്നതരുടെ അനുവാദത്തോടെയാണ് നിക്ഷേപം നടത്തിയത്. കെഎഫ്സിയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥർ ഭരണ നേതൃത്വത്തിന്‍റെ ഒത്താശയോടെ നടത്തിയ തട്ടിപ്പാണിത്. മൂന്ന് വർഷം നിക്ഷേപ വിവരം മറച്ചുവച്ചു. 21-22വാർഷിക റിപ്പോർട്ടിൽ മാത്രമാണ് റിലേയൻസ് കമ്പനിയിൽ നിക്ഷേപിച്ച കാര്യം ആദ്യമായി പുറത്തു വിടുന്നത്. അതിനു മുമ്പുള്ള രണ്ടു വർഷം, പേരു മറച്ചുവച്ച് അവ്യക്തമായ വിവരങ്ങളാണ് വാർഷിക റിപ്പോർട്ടിൽ കൊടുത്തത്. ഇടപാടിനു പിന്നിൽ കോടികളുടെ കമ്മീഷനുണ്ടെന്നും സതീശനും പറഞ്ഞു.

article-image

fdfdsadesasas

You might also like

Most Viewed