വി ഡി സതീശൻ നടത്തിയത് ഹിന്ദു വർഗീയതയെ വെള്ള പൂശാനുള്ള ശ്രമമെന്ന് എം വി ഗോവിന്ദൻ


സനാതന ധർമം ചാതുർവർണ്യത്തിന്റെ ഭാഗമല്ലെന്ന വി ഡി സതീശന്റെ നിലപാടിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. സതീശൻ ഹിന്ദു വർഗീയതയെ വെള്ള പൂശാനുള്ള ശ്രമമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു വി ഡി സതീശന്റെ പരാമർശം. സനാതന ധർമം നമ്മുടെ സംസ്കാരമാണെന്നും എങ്ങനെയാണ് അത് ചാതുർവർണ്യത്തിൻ്റെ ഭാഗമാകുന്നതെന്നും വി ഡി സതീശൻ ചോദിച്ചു. രാജ്യത്തിന്റെ സവിശേഷതയാണത്. ഒരു ജാതി ഒരു മതം ഒരു ദൈവം, അതാണ് സനാതന ധർമം. സനാതന ധർമത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുകയാണ്. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതന ധർമം എന്നുമായിരുന്നു വി ഡി സതീശൻ പറഞ്ഞത്. സനാതന ധർമത്തിനെതിരെ ആഞ്ഞടിക്കുകയാണ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ചെയ്തത്. ഗുരുവിനെ സനാതനധർമത്തിന്റെ അടയാളമാക്കി മാറ്റാൻ ശ്രമിക്കുന്നതുതന്നെ ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ് എന്നും സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നത് എന്നുമാണ് മുഖ്യമന്ത്രി വിമർശിച്ചത്.

article-image

ോേോേോ്േോേ്

You might also like

Most Viewed