കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിന്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. 10 .30ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലികൊടുത്തു. മുണ്ടും ഷർട്ടും വേഷ്ടിയും ധരിച്ച് കേരളീയ തനിമയിലാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചടങ്ങിൽ പങ്കെടുത്തു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു.
സത്യപ്രതിജ്ഞക്ക് മുന്‍പ് നിയുക്ത ഗവര്‍ണര്‍ക്ക് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സത്യപ്രതിജ്ഞക്ക് ശേഷം ചായ സല്‍ക്കാരം ഉണ്ടാകും. കഴിഞ്ഞദിവസം വൈകിട്ടോടുകൂടിയാണ് ആര്‍ലേക്കര്‍ കേരളത്തില്‍ എത്തിയത്.
ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ബിഹാര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം വഹിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആർലേക്കർ. 1980കളില്‍ തന്നെ ഗോവ ബിജെപിയിൽ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
കടലാസ് രഹിത അസംബ്ലിയെന്ന നേട്ടം ഗോവ മന്ത്രിസഭയ്ക്ക് നല്‍കിയത് ആർലേക്കറിന്റെ ഇടപെടലിലൂടെയായിരുന്നു. 2015ല്‍ ഗോവ മന്ത്രിസഭ പുനസംഘടനയില്‍ ആർലേക്കര്‍ വനം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021ലാണ് ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറായി നിയമിതനായത്. പിന്നീട് 2023ൽ ബിഹാർ ഗവർണറായി നിയമിതനായി.
adsdsadeswdse