ഐ സി ബാലകൃഷ്ണൻ 17 പേരുടെ പട്ടിക തന്നു ; ഗുരുതര വെളിപ്പെടുത്തലുമായി ബത്തേരി അർബൻ ബാങ്ക് മുൻ ചെയർമാൻ
ഐസി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബത്തേരി അർബൻ ബാങ്ക് മുൻ ചെയർമാൻ ഡോ സണ്ണി ജോർജ്ജ് രംഗത്ത്. അനധികൃത നിയമനത്തിനായി ഐ സി ബാലകൃഷ്ണൻ പട്ടിക നൽകിയിരുന്നതായും 17 പേരുടെ നിയമനത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നതായും ഡോ സണ്ണി ജോർജ്ജ് വെളിപ്പെടുത്തി.
ഐ സി ബാലകൃഷ്ണന്റെ ആവശ്യം പരിഗണിക്കാനായി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ യോഗം ചേരുകയും ചെയ്തു. പരീക്ഷയിൽ പങ്കെടുക്കാത്തർ വരെ പട്ടികയിലുണ്ടായിരുന്നു എന്നാണ് സണ്ണി ജോർജ്ജ് പറയുന്നത്. താൻ മെറിറ്റ് പ്രകാരം മാത്രമാണ് നിയമനം നൽകിയതെന്നും സണ്ണി ജോർജ്ജ് വ്യക്തമാക്കി.
sdedfsdfs