വിവാദ പോസ്റ്റ് പാർട്ടിക്കെതിരല്ല; ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി പി കെ.ശശി
പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി പി കെ.ശശി രംഗത്ത്. വിമർശനം പാർട്ടിക്കെതിരെയല്ല എന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയാണ് താൻ ഫേസ്ബുക്കിൽ കുറിച്ചതെന്നും പി കെ ശശി പറഞ്ഞു.
രൂക്ഷമായ പരോക്ഷ വിമർശനങ്ങളാണ് പി കെ ശശിയുടെ ഫേസ്ബുക്ക് കുറിപ്പിൽ ഉണ്ടായിരുന്നത്. 'അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു' എന്ന് തുടങ്ങുന്ന കുറിപ്പാണ് പി കെ ശശി ഫേസ്ബുക്കിൽ പങ്കുവെച്ചത്. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത് എന്നും പി കെ ശശിയുടെ പോസ്റ്റിലുണ്ടായിരുന്നു. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക, വരും കാലം നിങ്ങളുടേതല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശശി കുറിപ്പ് അവസാനിപ്പിച്ചത്.
പ്രാഥമിക അംഗത്വത്തിലേയ്ക്ക് തരംതാഴ്ത്തിയ നടപടിയിൽ സിപിഐഎം നേതൃത്വത്തിനെതിരെയുള്ള ശശിയുടെ ഒളിയമ്പാണ് ഈ പോസ്റ്റ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്.
asdsdscd