മുസ്ലിം ലീഗ് പിന്തുണ ഉറപ്പാക്കി രമേശ് ചെന്നിത്തല; ജാമിഅഃ നൂരിയ സമ്മേളനത്തിലേയ്ക്ക് ക്ഷണം


മുസ്ലിം ലീഗ് പിന്തുണ ഉറപ്പാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഎസ്എസ്, എസ്എൻഡിപി പിന്തുണയ്ക്ക് പിന്നാലെ ജാമിഅഃ നൂരിയ സമ്മേളന വേദിയിലും രമേശ് ചെന്നിത്തലയ്ക്ക് ഇടം ലഭിച്ചിരിക്കുകയാണ്. ജാമിഅഃ നൂരിയ സമ്മേളനത്തിലെ ഒരു സെഷൻ്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി നാലിന് എം കെ മുനീർ അധ്യക്ഷനാകുന്ന സെഷൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യും.മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളാണ് ജാമിഅയുടെ പ്രസിഡൻ്റ. ലീഗ് നേതൃത്വത്തിൻ്റെ താൽപ്പര്യമാണ് ചെന്നിത്തലയെ ഉദ്ഘാടകനായി നിശ്ചയിച്ചതിന് പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ വ‍ർഷത്തെ ജാമിഅഃ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ പ്രതിപക്ഷ നേതാവ് വിഡി സതീശന് ജാമിഅഃ സമ്മേളനത്തിൽ ഇടം ലഭിച്ചിട്ടില്ല. നേരത്തെ മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ എൻഎസ്എസും ശിവഗിരി തീർത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേയ്ക്ക് എസ്എൻഡിപിയും രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമിഅഃ നൂരിയ സമ്മേളനത്തിലും രമേശ് ചെന്നിത്തലയ്ക്ക് ഇടം ലഭിച്ചിരിക്കുന്നത്.

article-image

dfssdw

You might also like

Most Viewed