എന്‍സിപി മന്ത്രിമാറ്റം അടഞ്ഞ അധ്യായം; മുഖ്യമന്ത്രി


എന്‍സിപി മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി. തോമസ്.കെ.തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ.ശശീന്ദ്രന്‍ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയോട് അകന്ന് തോമസ്.കെ.തോമസ്. തോമസ്.കെ.തോമസ് എ.കെ.ശശീന്ദ്രനുമായി പാര്‍ട്ടിക്കാര്യം ചര്‍ച്ച ചെയ്തു. ഇന്നലെ രാവിലെയാണ് ഇരുവരും സംസാരിച്ചത്. മുന്നണിയെ സമീപിക്കാന്‍ എ.കെ.ശശീന്ദ്രന്‍ പക്ഷത്തിന്റെ തീരുമാനം. പാര്‍ട്ടിയിലെ ഭിന്നത എല്‍ഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ് എ.കെ.ശശീന്ദ്രന്റെ നീക്കമിടുന്നത്.

 

article-image

asdsds

You might also like

Most Viewed