കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളത്; പി ജയരാജൻ
ടി പി ചന്ദ്രശേഖരൻ വധകേസിലെ പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയെ തുടർന്നാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ചത്. തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണ്. ഈ അടിസ്ഥാനത്തിൽ പ്രമാദമായ കേസ്സുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇത്തരത്തിൽ അവധി അനുവദിച്ചു വരുകയാണെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. കൊവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങൾ പരോളിലായിരുന്നു. ആ കൊവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോൾ നൽകിയിരുന്നില്ല. ഇപ്പോൾ ആറുവർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്ന് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്നും പി ജയരാജൻ കുറിപ്പിൽ ചോദിച്ചു.
ശനിയാഴ്ച്ചയാണ് പരോൾ ലഭിച്ച് കൊടി സുനി തവന്നൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. നിലവിൽ 12 കേസുകളിലെ പ്രതിയാണ് കൊടി സുനി.
നേരത്തെ വിയ്യൂർ ജയിലിൽ സുനി ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.
ു്പ്പപ്്ി