കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തിനെത്തി ജയരാജന്മാർ; പി പി ദിവ്യയും പങ്കെടുത്തു


ബിജെപി പ്രവർത്തകൻ വടക്കുമ്പാട് നിഖിൽ വധക്കേസ് ഒന്നാം പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിന് സിപിഐഎമ്മിന്റെ പ്രധാന നേതാക്കൾ എത്തി. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ എന്നിവരാണ് ചടങ്ങിനെത്തിയത്. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

2008 മാര്‍ച്ച് അഞ്ചിനാണ് വടക്കുമ്പാട് വെച്ച് ബിജെപി പ്രവർത്തകനായ നിഖിലിനെ സിപിഐഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഒന്നാം പ്രതിയായ ശ്രീജിത്ത്. ടിപി കേസിലെ പ്രതി മുഹമ്മദ്‌ ഷാഫിയും ചടങ്ങിനെത്തിയിരുന്നു.

article-image

fxfdfdsdfdfs

You might also like

Most Viewed