വയനാട് പുനരധിവാസത്തിനുള്ള കേന്ദ്രസഹായം ഉടൻ ലഭ്യമാക്കും; കേന്ദ്രമന്ത്രി ജോർജ് കുര്യൻ


വയനാട്ടിൽ പുനരധിവാസത്തിനുള്ള കേന്ദ്രസഹായം ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വയനാട് ഞാൻ പോയതാണ്. എം.എൽ.എയോ എം.പിയോ ഇല്ലായിരുന്നു. അതിന്റെ വേദന എനിക്ക് അറിയാം. ഒരു ദുരന്തം ഉണ്ടായി ആദ്യമായാണ് ഒരു പ്രധാന മന്ത്രി മുഖ്യമന്ത്രിയെ ഇങ്ങോട്ട് വിളിക്കുന്നത്. നാല് ദിവസം കൊണ്ട് ബെയ്ലി പാലം പൂർത്തിയായി. എല്ലാവരും ഫോട്ടോഷൂട്ട് ചെയ്തു പോരുകയായിരുന്നു. കണക്ക് കൊടുക്കാൻ പറഞ്ഞു. നിരന്തരം ചോദിച്ചു. 3 മാസം കഴിഞ്ഞു. വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞുള്ള രാഷ്‌ട്രീയക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാടിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ചെയ്തിട്ടുണ്ട്, അതിനിയും തുടരും. പാലം അടക്കം ഒലിച്ചുപോയ ചൂരല്‍മലയിലേക്ക് താന്‍ അല്ലാതെ ഒരു നേതാവും എത്തിയിരുന്നില്ല. 214 കോടി ചോദിച്ചടുത്ത് 290 കോടി കൊടുത്തു. ഉടൻ തന്നെ തീരുമാനം ഉണ്ടാകും. സംസ്ഥാന സർക്കാരും അതിവേഗം നീങ്ങുന്നു. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും. വ്യാപ്തി തീരുമാനിക്കുക ദുരന്തത്തിന്റെ കണക്ക്‌ എടുത്ത ശേഷം.

സൈന്യം ബെയ്ലി പാലം പൂര്‍ത്തിയാക്കിയശേഷമാണ് പല നേതാക്കളും അങ്ങോട്ട് വന്നത്. ജനങ്ങളുടെ ക്ഷേമം ആഗ്രഹിക്കുന്ന രാഷ്‌ട്രീയ നേതാക്കളാണെങ്കില്‍ ദുരന്തമുഖത്ത് എത്തുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തമുഖത്ത് എത്തിയവർ ഫോട്ടോഷൂട്ട് നടത്തി തിരിച്ചുപോരുകയാണ് ചെയ്തത്. ദുരന്തത്തിന്റെ കൃത്യമായ കണക്ക് പോലും മൂന്ന് മാസം ആവശ്യപ്പെട്ടിട്ടും കേരളം നൽകിയില്ലെന്നും കേന്ദ്രമന്ത്രി ആക്ഷേപിച്ചു.

article-image

aedrsdefrsdefrfd

You might also like

Most Viewed