സിപിഐഎം മുസ്ലീങ്ങളെ മുഴുവൻ വർഗീയവാദികളാക്കി മുദ്രകുത്തുകയാണ്: പി വി അൻവർ


സിപിഐഎം മുസ്ലീങ്ങളെ മുഴുവൻ വർഗീയവാദികളാക്കി മുദ്രകുത്തുകയാണെന്ന് പി വി അൻവർ. മുനമ്പത്ത് ക്രിസ്ത്യാനികളെയും സിപിഐഎം വഞ്ചിച്ചു. വനം വകുപ്പ് മന്ത്രി ഡമ്മി മിനിസ്റ്ററാണ്. പുതിയ ബില്ല് നിയമമായാൽ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിക്കാൻ പോലും അവസരം ജനത്തിന് അവസരമുണ്ടാകില്ല എന്ന് അൻവർ പറയുന്നു. വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തോമസ് കെ തോമസിന് പല കാര്യങ്ങളിലും സ്വതന്ത്ര അഭിപ്രായങ്ങളുണ്ട്. തോമസ് കെ തോമസ് മന്ത്രി ആയിരുന്നേൽ ഈ വനനിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ല. അത് കൊണ്ട് ആണ് ഡമ്മി മിനിസ്റ്ററെ വെച്ച് കൊണ്ടിരിക്കുന്നത്. പാണക്കാട് തങ്ങൾ വർഗീയവാദി ആണെന്നാണ് സ്വരാജ് പറഞ്ഞത്

ഉപ്പുവച്ച കലം പോലെയാണ് സിപിഐഎം. ലീഡർഷിപ് ക്യാൻസർ ആയി മാറുകയാണ്. എനിക്ക് ശേഷം പ്രളയം അതാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിവരമുള്ള ഒരു സ്വതന്ത്രനെയും സിപിഐഎമ്മിന് ഇനി കിട്ടില്ല. പാർട്ടിയെ നശിപ്പിക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം വിമ‍ർശിച്ചു.

article-image

aaqswadfsdsgsdf

You might also like

Most Viewed