ഡി.സി.സി ട്രഷററുടെയും മകന്‍റെയും ആത്മഹത്യ; അന്വേഷണം സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിക്ക്


വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്‍റെയും മകന്‍റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഡി.സി.സി ട്രഷററുടെ ആത്മഹത്യ രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് പൊലീസിന്‍റെ നടപടി. ആത്മഹത്യകേസിനൊപ്പം സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളാണ് പൊലീസ് അന്വേഷിക്കുക. തെളിവുകൾ ലഭിച്ചാൽ ചോദ്യം ചെയ്യൽ അടക്കമുള്ള നടപടി സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ട് എൻ.എം. വിജയന്‍റെ കുടുംബത്തിന്‍റെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ, ശനിയാഴ്ച പുറത്തുവന്ന ഉടമ്പടി രേഖയിൽ പേരുള്ള പീറ്റർ ജോർജിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഉടമ്പടി രേഖയിലെ രണ്ടാം കക്ഷിയായ പീറ്റർ ജോർജ് ആണ് പണം നൽകിയെന്ന് പറയുന്നത്. അതേസമയം, സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിലെ പണമിടപാടാണ് എൻ.എം. വിജയന്‍റെയും മകന്‍റെയും ആത്മഹത്യക്ക് കാരണമായതെന്ന ആരോപണമാണ് സി.പി.എം ഏരിയ കമ്മിറ്റി ഉയർത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്ന ആവശ്യമാണ് സി.പി.എം മുന്നോട്ടുവെക്കുന്നത്. ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബത്തേരിയിലെ എം.എൽ.എ ഓഫിസിലേക്ക് സി.പി.എം നാളെ മാർച്ച് നടത്തും. അതേസമയം, തന്‍റെ കൈകൾ ശുദ്ധമാണെന്നും ഇതിന് പിന്നിലുള്ള ഗൂഢാലോചനയിൽ അന്വേഷണം നടത്തണമെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. പുറത്തുവന്നത് വ്യാജരേഖയാണെന്നും നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

article-image

ോേ്ാേൈ്ാേൈോ

You might also like

Most Viewed